കാനഡയിലെ ഡേകെയര്‍ കേന്ദ്രത്തിലെ ചെറിയ സ്വിമ്മിംഗ് പൂളില്‍ വീണ കുട്ടിയെ രക്ഷിച്ച് ഡോക്ടര്‍മാര്‍. മൂന്നുമണിക്കൂറോളം കുട്ടിയുടെ ഹൃദയം നിലച്ചിരുന്നെങ്കിലും അല്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പെട്രോലിയയിലെ വെയ്‌ലന്‍ സൗണ്ടേഴ്‌സ് എന്ന ഒന്നര വയസ്സുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. ജനുവരി 24ന് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് ആശുപത്രി പുറത്തുവിട്ടത്. മൂന്നുമണിക്കൂറോളം കൃത്രിമശ്വാസോച്ഛ്വാസം കൊടുക്കുകയായിരുന്നു. കുട്ടിയെ ചികില്‍സിച്ച ലണ്ടനിലെ ആശുപത്രി അധികൃതര്‍ മറ്റുജോലികള്‍ നിര്‍ത്തിവെച്ചാണ് പരിചരിച്ചത്. ലാബ് ജീവനക്കാരുള്‍പ്പെടെ നന്നായി സഹകരിച്ചതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്ന് അവര്‍ പറഞ്ഞു. ലണ്ടനില്‍നിന്ന് നൂറുകിലോമീറ്ററകലെയാണ് പെട്രോലിയ.