X

ബാലവേല; നടി ഭാനുപ്രിയക്കെതിരെ കേസ്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ കേസ്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പതിന്നാലുകാരിയായ തന്റെ മകളെ പീഡിപ്പിച്ചുവെന്ന് പ്രഭാവതി എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ചെന്നൈയിലെ സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. മാസം 10,000 രൂപയാണ് ശമ്പളമായി പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞുറപ്പിച്ച ശമ്പളം നടി നല്‍കിയില്ല. കഴിഞ്ഞ 18 മാസമായി ശമ്പളം നല്‍കാതെ കുട്ടിയെ പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഏജന്റ് മുഖേനയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടിലെത്തുന്നത്.

അതേസമയം, പെണ്‍കുട്ടി ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ തനിക്കെതിരെ വ്യാജപരാതിയുമായി രംഗത്തെത്തിയിരിക്കുകയാണെന്നും ഭാനുപ്രിയ പറയുന്നു. പെണ്‍കുട്ടിയുടെ പ്രായം തനിക്ക് അറിയില്ലെന്നും നടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ബാലവേല നിരോധനനിയമപ്രകാരം പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തിയാല്‍ രണ്ടുവര്‍ഷവും അമ്പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

chandrika: