ചീഫ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രം നീക്കമാരംഭിച്ചതായി റിപ്പോർട്ടുകൾ. ചീഫ് ഓഫ് ഡിഫന്‍സ് (സി.ഡി.എസ്.), നാഷണല്‍ സെക്യൂരിറ്റി അഡ്വൈസർ (എന്‍.എസ്.എ.) എന്നിവയ്ക്ക് സമാനമായ രീതിയിലായിരിക്കും പുതിയ തസ്തിക.ഇ.ഡി മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സഞ്ജയ് കുമാര്‍ മിശ്രയായിരിക്കും ഈ പദവിയിലേക്ക് എത്തുകയെന്നാണ് സൂചനകള്‍.ഇത് നിലവില്‍ വരുന്നതോടെ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന്റെയും മേധാവിമാര്‍ സി.ഐ.ഒയോട് ആയിരിക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരിക.ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണമേഖലകള്‍ പലപ്പോഴും ഇടകലര്‍ന്നു കിടക്കുന്നു എന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു തസ്തിക സൃഷ്ടിക്കലിലേക്ക് കടക്കാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ.