ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളം.ഇ ഗവേണന്‍സിനായി നടപ്പിലാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട ഒരു സംഘം ഇന്ന് ഗുറാത്തിലേക്ക് യാത്ര തിരിക്കുന്നത്.മുഖ്യമന്ത്രി പിണാറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ചീഫ്‌സെക്രട്ടറി ഉള്‍പ്പെട്ട സംഘം ഗുജാറത്തിലേക്ക് യാത്ര തിരിക്കുന്നത്.ഇന്ന് മുതല്‍ 29 വരെയാണ് സംഘം ഗുജാറത്തില്‍ തങ്ങുക.
ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്തിലെത്തി നാളെ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് സിസ്റ്റമാണ് പഠിക്കുന്നത്.