X

മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം മാറ്റി; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണെന്നാണ് സൂചന

മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം മാറ്റിവെച്ചു. മെയ് 7മുതല്‍ 11വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മെയ് 10ന് ദുബൈയില്‍ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് സൂചന.

യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. സംഗമത്തില്‍ പങ്കെടുക്കാനും മുഖ്യമന്ത്രി എത്തില്ല.

webdesk13: