വിവാദങ്ങള്‍ക്കിടെ ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇതിന് പുറമെ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.