X

‘മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി’; വിമർശനവുമായി എഐവൈഎഫ്

ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടതുമുന്നണിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് നിലവില്‍ ഉയരുന്നത്. ഇപ്പോള്‍ സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങള്‍ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എഐവൈഎഫിന്റെ വിമര്‍ശനം. എഐവൈ എഫിന്റെ കുമളിയിലെ സംസ്ഥാന ശില്പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം ഉയര്‍ന്നത്.

നവകേരള സദസിനെതിരയും എഐവൈഎഫില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു . നവകേരള സദസ് ഇടതുപക്ഷ സ്വഭാവിത്തിലുള്ളതായിരുന്നില്ലെന്നായിരുന്നു വിമര്‍ശനം. പ്രവര്‍ത്തകരുടെ നിയമം കൈലെടുക്കലിന് രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരണം നല്‍കിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. നവകേരള യാത്രക്കിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായ ആക്രമണങ്ങളെ രക്ഷാപ്രവര്‍ത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്.

പ്രതിഷേധക്കാരെ പൊലീസിനെയും ഗണ്‍മാന്‍മാരെയും ഉപയോഗിച്ച് ആക്രമിച്ചു. പൗരാവകാശങ്ങള്‍ക്കുമേല്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്‌തെനന്നും വിമര്‍ശനം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ അലംഭാവം ഉണ്ടായതായും എഐവൈഎഫിന്റെ സംസ്ഥാന ശില്പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച കാര്യങ്ങള്‍ പരിശോധിക്കണം എന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

സിപിഐയിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമര്‍ശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നായിരുന്നു ജില്ലാ കൗണ്‍സിലിലെ വിമര്‍ശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

webdesk13: