X

മുഖ്യമന്ത്രിയുടെ മകള്‍ക്കു സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി; 3 വര്‍ഷത്തിനിടെ കിട്ടിയത് 1.72 കോടി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍ ലിമിറ്റഡ് ( സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ മൂന്നു വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. ഈ പണം പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ഇന്‍കം ടാക്‌സ് ഇന്റ്‌റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചു.

വീണയുടെ സ്ഥാപനമായ എക്‌സിലോജിക് സൊലൂഷനും ഐടി മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നും കമ്പനിയുമായി കരാര്‍ ഉണ്ടായിരുന്നു. സേവനങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. എന്നാല്‍ കരാര്‍ പ്രകാരം മാസംതോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശീന്ദ്രന്‍ കര്‍ത്ത ഇന്‍കം ടാക്‌സിന് മൊഴി നല്‍കി.

2017-20 കാലയളവില്‍ 1.72 കോടി രൂപയാണ് വീണക്കും എക്‌സ് ലോജിക്കിനുമായി ലഭിച്ചതെന്നും ഇത് നിയമവിരുദ്ധമായ പണമാണെന്നും ഇന്‍കം ടാക്‌സ് വകുപ്പ് വാദിച്ചു. കാര്യങ്ങള്‍ കൃത്യമായി തെളിയിക്കാന്‍ ഇന്‍കം ടാക്‌സിന് കഴിഞ്ഞിട്ടുണ്ട് എന്ന് അമ്രപ്പള്ളി ദാസ് അടങ്ങിയ സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് വ്യക്തമാക്കി.

webdesk11: