X

പി.ശശിയെ ചേര്‍ത്തുപിടിച്ച മുഖ്യമന്ത്രി; സിപിഐയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി എം.ആര്‍ അജിത് കുമാറിനെയും ചേര്‍ത്ത് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ ആരെയും മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാന്‍ അജിത് കുമാറിനല്ല ആര്‍ക്കും കഴിയില്ല. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി അനുകൂലിച്ചു.

അതെ സമയം പി ശശിക്കും എഡിജിപിക്കും എതിരെ ആരോപണമുന്നയിച്ച പിവി അന്‍വറിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുപ്രവര്‍ത്തകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് എംഎല്‍എ ചെയ്തത്. പരാതി പറയേണ്ടിയിരുന്നത് മാധ്യമങ്ങളോട് ആയിരുന്നില്ല. പാര്‍ട്ടിയെയാണ് അദ്ദേഹം കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത്. അന്‍വര്‍ ഇടത് പാരമ്പര്യമുള്ള ആള്‍ അല്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയും അന്‍വര്‍ മാധ്യമങ്ങളെ കാണുകയും, പി ശശിക്കെതിരെയും എം.ആര്‍ അജിത് കുമാറിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയാണുണ്ടായത്.

എഡിജിപിക്ക് എതിരെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം അതിനനുസരിച്ച് ആയിരിക്കും തീരുമാനം. നടപടി വേണമോ വേണ്ടയോ എന്ന് ആരോപണ വിധേയന്‍ ആര് എന്നതിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടേയും തെളിവുകളുടെയും അടിസ്ഥാനമാക്കിയായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടത് മുന്നണിയുടെ പ്രധാന ഘടകക്ഷിയായ സിപിഐയും, ഭരണകക്ഷി എംഎല്‍എ പി.വി അന്‍വറും അതിശക്തമായി ആവശ്യപ്പെട്ടത് എഡിജിപി അജിത്കുമാറിനെ മാറ്റി നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ ആ ആവശ്യങ്ങള്‍ക്ക് ഒരു പരിഗണനയും കൊടുത്തില്ല എന്നതാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായത്.

സി.പി.ഐ നിരന്തരം ആവശ്യം പെട്ടിരുന്നു എഡിജിപി അജിത് കുമാറിനെ മാറ്റാന്‍. ഇതിനെ തട്ടിയകറ്റിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാട്.

webdesk13: