ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ലാന്റിങ് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് പോയി.
അതേസമയം മുഖ്യമന്ത്രി എത്തിയ ശേഷം ആരംഭിക്കാനിരുന്ന അവലോകന യോഗം മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ആരംഭിച്ചു. പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തുനിന്ന് രാവിലെ ഏഴ് മണിക്കാണ് പുറപ്പെട്ടത്.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. ആറ് സ്ഥലങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് സന്ദര്‍ശനം മൂന്നിടങ്ങളിലാക്കി ചുരുക്കുകയായിരുന്നു.