X

‘മുഖ്യമന്ത്രി വായ തുറക്കണം’ പിണറായിക്കെതിരെ സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍

 

മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയാ ക്യമ്പയിന് തുടക്കമിട്ട് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.

പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പിണറായി മന്ത്രി സഭയിലെ ഒരംഗത്തിനെതിരെ, ശ്രീ.കെ.ടി ജലീലിനെതിരെ, ഗുരുതരമായ ഒരാരോപണമുയര്‍ന്നിട്ട് പത്തൊമ്പത് ദിവസങ്ങള്‍ പിന്നിട്ടു. എന്നിട്ടും ഒരക്ഷരം ഇക്കാര്യത്തെ കുറിച്ച് ഉരിയാടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രി ഈ വിഷയത്തില്‍ കൂടെയുണ്ട് എന്നാണ് മന്ത്രി ജലീല്‍ പറഞ്ഞത്. മുഖ്യമന്ത്രി അത് നിഷേധിച്ചിട്ടുമില്ല. മന്ത്രി നടത്തിയ അധികാര ദുര്‍വ്വിനിയോഗവും സ്വജനപക്ഷപാതവും മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്. അറിവോടെയല്ലെങ്കില്‍ നടപടിക്ക് വൈകുന്നതെന്ത് എന്നുമറിയണം.

മുഖ്യമന്ത്രിയുടെ വാ തുറപ്പിക്കാന്‍ ഒരു സോഷ്യല്‍ മീഡിയ ഹാഷ് ടാഗ് കാമ്പയിന്‍ തുടങ്ങുകയാണ് നമ്മള്‍. ഈ കാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ ഈ പോസ്റ്റര്‍ ജശിമൃമ്യശ ഢശഷമ്യമി ടാഗ് ചെയ്യുക. തെരുവുകളിലെ സമരങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സമര തീജ്വാല ഉയരട്ടെ…..

#chief_minister_of_kerala_must_break_the_silence

chandrika: