X

മുഖ്യമന്ത്രി രാജിവെക്കുക; ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാലയുമായി യുഡിവൈഎഫ്

ക്രിമിനൽ പോലീസിന് സംരക്ഷണം ഒരുക്കിയും സംഘ്പരിവാറിന് ഒത്താശ ചെയ്തും ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന സമിതി ഒക്ടോബർ 8ന് നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് അന്യായമായി കേസ് ചാർജ് ചെയ്ത് യു.ഡി.വൈ.എഫ് നേതാക്കളെ പിണറായിയുടെ പോലീസ് ജയിലിടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് യു.ഡി.വൈ.എഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വതിൽ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടിപിഎം ജിഷാൻ, ഫാത്തിമ തെഹ്ലിയ, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉൾപ്പെടെ 37പേരാണ് ജാമ്യം നിഷേധിക്കപ്പെട്ട് തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്നത്.

യു.ഡി.വൈ.എഫ് നിയമ സഭ മാർച്ചിൽ കേരളത്തിലെ യുവജനതയുടെ വികാരമാണ് മുഴങ്ങിയത്. ഇതിൽ വിറളി പൂണ്ടാണ് അന്യായമായി കേസ് ചാർജ് ചെയ്ത് നേതാക്കളെ പിണറായിയുടെ പോലീസ് ജയിലിടച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.

webdesk17: