നിയമസഭയില്‍ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് നിരുത്സാഹപ്പെടുത്തണമെന്നും മുഖ്യമന്ത്രിയെ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നിയമസഭ സംഘടിപ്പിച്ച അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭികാമ്യം അല്ലാത്ത പദപ്രയോഗങ്ങള്‍ സഭയില്‍ ഉണ്ടാവുന്നുണ്ട്. ഇത് ശരിയല്ല. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നു. ഇടതുപക്ഷ അംഗങ്ങള്‍ നിയമസഭയ്ക്ക് അകത്ത് അക്രമം കാട്ടിയതും മറ്റും ചൂണ്ടിക്കാട്ടിയാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. പിണറായിവിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നും പ്രേമചന്ദ്രന്‍ എംപിയെ ‘പരനാറി’ എന്നും മറ്റും പരസ്യമായി അധിക്ഷേപിച്ചതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട് .ഇപ്പോള്‍ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത് എന്നാണ് ചോദ്യം.