തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. ജനയുഗമാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്.
മധ്യപ്രദേശില്‍ നടന്ന ഡി.ജി.പി മാരുടെ യോഗത്തില്‍ ലോക് നാഥ് ബെഹ്‌റ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ പ്രതികരണം നടത്തുന്നത്.