കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റിക്ക് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് ഭൂരിപക്ഷം കുറഞ്ഞതിനെ ചോദ്യം ചെയ്താണ് പിണറായി ജില്ലാ കമ്മിറ്റിയെ വിമര്‍ശിച്ചത്. പേരാമ്പ്രയിലെ വോട്ടുകുറയലും കുറ്റ്യാടിയിലെ തോല്‍വിയും ചൂണ്ടിക്കാട്ടി പിണറായി ക്ഷുഭിതനായി. അന്വേഷണ കമ്മീഷന്‍ പൂര്‍ണ പരാജയമാണ്. ഇത് എന്ത് കമ്മീഷനാണ്? ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയുടേത് മാത്രമാണെന്നും പിണറായി പറഞ്ഞു.
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. മേയര്‍ ആത്മീയ കാര്യങ്ങള്‍ കാണിക്കുന്നതിന്റെ ആത്മാര്‍ത്ഥത നാലിലൊന്നു പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നീക്കിവെക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മേയറുടെ രാഷ്ട്രീയ നിലപാടുകള്‍ വെറും ഉദ്ഘാടന ചടങ്ങുകള്‍ മാത്രമായി ഒതുങ്ങുന്നുവെന്ന് കോഴിക്കോട് സൗത്ത്, നോര്‍ത്ത് സമ്മേളന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.