മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദര്‍ശനത്തിനായി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു.നോര്‍വെയിലേക്കാണ് ആദ്യയാത്ര.പുലര്‍ച്ചെ 3.55 കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് രണ്ട് ദിവസം മുന്പ് നിശ്ചയിച്ച യാത്ര ഇന്നേക്ക് മാറ്റുകയായിരുന്നു.നോര്‍വെ കൂടാതെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദര്‍ശനം.