സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി പൊടിക്കുന്നത് കോടികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രാബത്തക്കായി കൈപ്പറ്റിയത് 3. 17 കോടി രൂപ. 2.5 കോടി രൂപ മാത്രമാണ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് 20 ലക്ഷം കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
മന്ത്രിമാര്‍ക്ക് ഓരോ സാമ്പത്തിക വര്‍ഷവും യാത്രാബത്തയായി ബജറ്റില്‍ തുക നീക്കി വയ്ക്കാറുണ്ട്. അനുവദിച്ച തുകയ്ക്കപ്പുറം ചെലവായാല്‍ വീണ്ടും ധനവകുപ്പ് അനുമതി നല്‍കുന്നതാണ് രീതി.