X

യോഗിക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കേരളത്തെ പോലെയാകാന്‍ ഉത്തര്‍പ്രദേശിനോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.കേരളം പോലെ ആകാന്‍ വോട്ട് ചെയ്യുക, ബഹുസ്വരത, ഐക്യം, വികസനം എന്നിവ തിരഞ്ഞെടുക്കുക.കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണ്. വിഡി സതീശന്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയും യോഗിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.യോഗി ഭയക്കുന്നതുപോലെ യുപി കേരളമായി മാറുകയാണെങ്കില്‍, അത് മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുകയും മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യരെ കൊലപ്പെടുത്താത്ത ഒരു യോജിപ്പുള്ള ഒരു സമൂഹം ഉണ്ടായിരിക്കുകയും ചെയ്യും.അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

വോട്ടു ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കാശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശം. യുപിയില്‍ പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Test User: