ന്യൂഡല്‍ഹി: മാതൃഭാഷയെ മറക്കരുതെന്ന ഓര്‍മപ്പെടുത്തലുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ലോക തെലുങ്ക് ഫെഡറേഷന്റെ 29-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ഭാഷയും ഒരാളുടെ വളര്‍ച്ചയില്‍ സഹായിക്കും. നിങ്ങള്‍ക്ക് ഇംഗ്ലീഷോ ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാം. എന്നാല്‍ മാതൃഭാഷയില്‍ ഉറച്ചുനില്‍ക്കുന്നത് മറ്റ് ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കും. മാതൃഭാഷയില്‍ പഠിച്ചാലും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ന്നുവരാന്‍ കഴിയും. തെലുങ്ക് മീഡിയം സ്‌കൂളില്‍ പഠിച്ചാണ് ജുഡീഷ്യറിയിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ താന്‍ എത്തിയതെന്നും ജസ്റ്റിസ് രമണ വിശദീകരിച്ചു.