രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനമായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചാണ് സിറ്റിങ് ചേരുന്നതെന്നാണ് പ്രാഥമിക വിവരം.
അതേസമയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി രംഗത്തെത്തിയിരുന്നു. 35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.
വിവാദ വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം കേള്‍ക്കാനാണ് അടിയന്തിര സിറ്റിങ് ചേരുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരേയും മറ്റുമായി സുപ്രധാന വിഷയങ്ങളില്‍ ആന്വേഷണവും റിപ്പോര്‍്ട്ടുകളും പുറത്തുവരാനിരിക്കെയാണ് സുപ്രീം കോടതിചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ആരോപണത്തിന് പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു.