ഗുഹാവത്തി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ സ്വന്തം വാഹനമോടിച്ച് വിമാനത്താവളത്തിലെത്തിച്ച ചീഫ് ജസ്റ്റിസ് വിവാദത്തില്‍. ആത്മീയാചാര്യനായ രവിശങ്കറിനെ സ്വന്തം കാറില്‍ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിച്ച ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങാണ് വിവാദത്തിലായിരിക്കുന്നത്. അജിത് സിങിനെതിരെ ഇതിനകം ഗുഹാവത്തി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നടപടി തുടങ്ങി.
കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ജസ്റ്റിസ് അജിത് സിങും അരികെ ശ്രീ ശ്രീ രവിശങ്കറും ഇരിക്കുന്ന ദൃശ്യം പുറത്തായതോടെയാണ് രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയത്. നിയമ ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
സെപ്തംബര്‍ 5ന് നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ആചാര്യന് ജീഫ് ജസ്റ്റിസ് ഡ്രൈവറായത്. അജിത് സിങാണ് സ്വന്തം കാറില്‍ ശ്രീ ശ്രീ രവിശങ്കറിനെ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ഗുഹാവത്തി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ജസ്റ്റിസ് അജിത് സിങിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ്.