X

ചിക്കന്‍ കറിയെചൊല്ലി തര്‍ക്കം; അച്ഛന്‍ മകനെ തല്ലികൊന്നു

ചിക്കന്‍ കറിയെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛന്‍ മകനെ തല്ലിക്കൊന്നു. ദക്ഷിണ കര്‍ണാടകയിലെ ഗുട്ടിഗാരുവിലാണ് സംഭവം. വീട്ടിലുണ്ടാക്കിയ കോഴിക്കറി തീര്‍ന്നതിനെ ചൊല്ലിയാണ് മകന്‍ ശിവറാം പിതാവ് ഷീനയുമായി വഴക്കിട്ടത്.

രാത്രി വീട്ടിലെത്തിയ ശിവറാം കോഴിക്കറി ആവശ്യപ്പെട്ടു. എന്നാല്‍ പിതാവ് നേരത്തെ ഇത് കഴിച്ചു തീര്‍ത്തിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ മരവടികൊണ്ട് പിതാവ് മകന്റെ തലക്കടിക്കുകയായിരുന്നു. മരിച്ച ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

webdesk13: