പാലക്കാട്: മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്‍റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി. മണ്ണാർക്കാട് അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴിയെ കാണാൻ ആളുകൾ എത്തിയത്.
രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ കടയിലെത്തിച്ചിരുന്നു. ഇതിലൊന്നിനാണ് നാലു കാല്. സാധാരണയുള്ള രണ്ടു കാലുകളും പിൻവശത്തായി രണ്ടു കാലുകളുമാണ് കോഴിക്കുള്ളത്. ഈ അധിക കാലുകൾ പിറകിൽ തൂങ്ങിക്കിടക്കുകയാണ്. നാലുകാലുള്ള കോഴിക്ക് പലരും മോഹവിലയിട്ടു. എന്നാൽ, കോഴിയെ വിൽക്കേണ്ടെന്നും വളർത്താമെന്നുമാണ് കടയുടമകളായ ഷുക്കൂറും റിഷാദും തീരുമാനിച്ചത്.