X

എംഎസ്എഫ് ഡല്‍ഹി മുന്‍ വൈസ്പ്രസിഡന്റ് ഇഹ്‌സാന് ഷിക്കാഗോ യുണിവേഴ്‌സിറ്റിയുടെ ആറ്‌കോടി രൂപ പിഎച്ച്ഡി ഫെലോഷിപ്പ്

മലപ്പുറം: അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ ആറ്‌കോടി രൂപ പിഎച്ച്ഡി ഫെലോഷിപ്പ് നേടി മഞ്ചേരി തൃക്കലങ്ങോട് സ്വദേശി ഇഹ്‌സാനുല്‍ ഇഹ്തിസാം. എംഎസ്എഫ് ഡല്‍ഹി മുന്‍ വൈസ്പ്രസിഡന്റന്റും നിലവില്‍ ജെഎന്‍യു യൂണിറ്റ് എംഎസ്എഫ് ട്രഷററുമാണ്.

സൗത്ത് ഏഷ്യന്‍ ലാംഗ്വേജ്‌സ് ആന്റ് സിവിലൈസേഷന്‍ വകുപ്പിലാണ് 24കാരനായ ഇഹ്‌സാന് പ്രവേശനം ലഭിച്ചത്. പൂര്‍വാധുനിക ഇന്ത്യന്‍ മഹാസമുദ്ര ചരിത്രത്തില്‍ മലബാറിലെ സൂഫി ഗ്രന്ഥങ്ങളും ശബ്ദങ്ങളും വഹിച്ച പങ്കിനെ കുറിച്ചുള്ള പഠനത്തിനാണ് ഫെലോഷിപ്പ്.

ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല, ജെഎന്‍യു എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തീകരിച്ചത്. ഹാജിയാര്‍പടി ചപ്പങ്ങന്‍ സുലൈമാന്‍ സുഹ്‌റ ദമ്പതികളുടെ മകനാണ് ഇഹ്‌സാന്‍.

web desk 1: