Categories: indiaNews

സൈനികര്‍ സഞ്ചരിച്ച ബസ് കുഴിബോംബ് വച്ചു തകര്‍ത്തു; മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഢിലെ ബീജാപ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് സൈനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു.

വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഇരുപത്തിയഞ്ചോളം സൈനികരാണ് ബസില്‍ ഉണ്ടായിരുന്നത്. െ്രെഡവര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു.

ചത്തീസ്ഗഢിലെ നാരായണ്‍പൂരിലും കഴിഞ്ഞ ആഴ്ച സൈനികര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. അന്ന് അഞ്ച് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

web desk 1:
whatsapp
line