ബസ്തറില്‍ ടാറ്റ കൈവശപ്പെടുത്തിയ ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍. 1707 ആദിവാസികള്‍ക്ക് വനാവകാശ രേഖകളും കടം എഴുതിത്തള്ളല്‍ രേഖകളും കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി കൈമാറി.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രാധാന്യം നല്‍കിയതായിരുന്നു ഇത്. ആദിവാസി കര്‍ഷകരുടെ സമ്മേളനത്തില്‍ വച്ചാണ് ഭൂമി കര്‍ഷകര്‍ക്ക് കൈമാറിയത്.
വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബസ്തറില്‍ ഭൂമി ഏറ്റെടുക്കല്‍ ചട്ടം നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു