റായ്പുര്‍: ഛത്തീസ് ഗഢിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് റെയ്ഡ്. പ്ലീനറി സമ്മേളനം വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 12 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേല്‍ ആരോപിച്ചു. ഭാരത് ജോഡോ യാത്ര വിജയിച്ചതിലും അദാനിയുടെ സത്യാവസ്ഥ പുറത്തു വന്നതിലും ബിജെപി നിരാശയിലാണ്. റെയ്ഡിലൂടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. റെയ്ഡ് നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കെടുത്താമെന്ന് കരുതേണ്ടെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ രാംഗോപാല്‍ അഗര്‍വാള്‍, കോണ്‍ഗ്രസ് വക്താവ് ആര്‍ പി സിങ്, ദര്‍ഗ് ജില്ലയിലുള്ള കോണ്‍ഗ്രസ് എംഎല്‍എ ദേവേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.