കല്‍ക്കരി അഴിമതി കേസില്‍ ഛത്തീസ്ഗഢിലെ ഉന്നത ഉദ്യോഗസ്ഥയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ സര്‍ക്കാരില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന സൗമ്യ ചൗരസ്യയെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
അനധികൃത ഖനന കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഇഡിയുടെ പരിശോധനകള്‍ക്ക് മുമ്പ് ആദായനികുതി വകുപ്പ് അവരുടെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സൗമ്യയെ പലതവണ ചോദ്യം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.