X

ബി.സി.സി.ഐ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി വീണ്ടും ചേതന്‍ ശര്‍മ്മ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ചെയര്‍മാനായി വീണ്ടും ചേതന്‍ ശര്‍മ്മയെ തിരഞ്ഞെടുത്തു. പുരുഷ വിഭാഗം ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് നവംബറില്‍ ചേതന്‍ ശര്‍മ്മയെ ബിസിസിഐ പുറത്താക്കിയിരുന്നു. ശിവസുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോള, എസ് ശരത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍

ബിസിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, എല്ലാം വശങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച ശേഷമാണ് ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) വ്യക്തിഗത അഭിമുഖത്തിനായി 11 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് അംഗങ്ങളെ തിരഞ്ഞെടുത്തത്. അഞ്ചംഗ സമിതിയില്‍ ചേതന്‍ ശര്‍മ ഒഴികെ മറ്റു നാല് പേരും പുതുമുഖങ്ങളാണ്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 1.25 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 1 കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിക്കും.

webdesk13: