ഗുരുഗ്രാം: മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശിലെ കാബിനറ്റ് മന്ത്രിയുമായ ചേതന്‍ ചൗഹന്‍(73) അന്തരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചൗഹാന്റെ നില ഇന്നലെ മുതല്‍ ഗുരുതരമാവാന്‍ തുടങ്ങിയതായി റിപോര്‍ട്ടുണ്ടായിരുന്നു.
യുപി മന്ത്രിസഭയിലെ സൈനിക ക്ഷേമ, സിവില്‍ സുരക്ഷാ വകുപ്പ് മന്ത്രിയായിരുന്നു ചൗഹാന്‍.
ചൗഹാന്റെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
1970 കളില്‍ സുനില്‍ ഗവാസ്‌കറോടൊപ്പം ക്രീസില്‍ തിളങ്ങിയ താരമാണ് ചൗഹാന്‍. ന്യൂസിലാന്റിനെതിരേ 1969 ലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. വലംകൈയന്‍ ബാറ്റ്സ്മാനായ ചൗഹാന്‍ 40 ടെസ്റ്റുകള്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. 2,084 റണ്‍സ് നേടി. 31.57 ആയിരുന്നു ശരാശരി റണ്‍നേട്ടം.
7 ഏകദിനവും കളിച്ചിട്ടുണ്ട്. സിഡിനിയില്‍ ന്യൂസിലാന്റിനെതിരേ നേടിയ 153 റണ്‍സാണ് മികച്ച ഏകദിന നേട്ടം.
2000 റണ്‍സ് എടുത്തിട്ടും ഒരു സെഞ്ച്വറി നേടാനാവാതെ പോയ ദുര്‍ഭാഗ്യം പിടികൂടിയ ആദ്യ കളിക്കാരനാണ് ചൗഹാന്‍.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായ കമല്‍ റാണിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.