X

മോദി ഭക്തരുടെ അറിവില്ലായ്മ പുറത്താക്കി ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: പ്രശസ്ത യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദവസങ്ങളില്‍ അദ്ദേഹത്തിന്റ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ട് വഴി നിരത്തിയ ചില ചോദ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. നടത്തിയ ഒരു പോളിനായുള്ള ചില ചോദ്യങ്ങളുമായാണ് ചേതന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ എത്തിയത്. നോട്ട് നിരോധനം, പ്രധാന മന്ത്രി നരേന്ദ്രമോദി, ജനാധിപത്യം, അഴിമതി തുടങ്ങിയ വിശങ്ങളെ ബന്ധപ്പെട്ടാണ് ചേതന്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന് മുമ്പില്‍ ചോദ്യങ്ങള്‍ വെച്ചത്. ചേതന്‍ എഴുതുന്ന പുതിയൊരു ആര്‍ട്ടിക്കിളിന് വേണ്ടിയുള്ള വിവരശേഖരണത്തിനായാണ് അദ്ദേഹം ഇത്തരം ചില ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നാണ് വിവരം.

അതേസമയം ചേതന്‍ ഉന്നയിച്ച ചോദ്യത്തിന്റെ രാഷ്ട്രീയവും മറുപടികളും ഗൗരവമേറിയ ചര്‍ച്ചയായിക്കഴിഞ്ഞു.

അഴിമതി തടയാനും അഴിമതിക്കാരെ ശിക്ഷിക്കാനും വേണ്ടി മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ചേതന്റെ ഒരു ചോദ്യം.

ഗൗരവമേറിയ ഈ ചോദ്യത്തിന് എന്നാല്‍, ആശ്ചര്യപ്പെടുത്തുന്ന മറുപടികളാണ് ലഭിച്ചത്. ആകെ 9,298 പേരാണ് ഈ ചോദ്യത്തിന് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 57 ശതമാനവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മോദിയെ അനുകൂലിക്കുമെന്നാണ് രേഖപ്പെടുത്തിയത്.
നരേന്ദ്രമോദിയെ നമ്മുടെ നേതാവായി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയും അതേസമയം രാജ്യത്ത് മോദി ജനാധിപത്യത്തിന് വിലകല്‍പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ചേതന്‍ ഉന്നയിച്ച മറ്റൊരു ചോദ്യം.

ചേതന്റെ ചോദ്യത്തിന് 10,188ല്‍ അധികം ആള്‍ക്കാരാണ് വോട്ട് ചെയ്തത്. ഇതില്‍ 55 ശതമാനം പേരും പറഞ്ഞത് ജനാധിപത്യം ഇല്ലെങ്കിലും മോദിയെ തിരഞ്ഞെടുക്കും എന്നും ഉത്തരം കിട്ടി.

അതേസമയം, ഓണ്‍ലൈന്‍ മേഖലകളിലുള്ള മോദി ഭക്തരുടെ അപ്രമാദിത്യവും മോദിയെ പിന്തുണക്കാനായി അവര്‍ സ്വീകരിക്കുന്ന പൊതുനിലപാടുമാണ് വോട്ടെടുപ്പിലൂടെ ഇപ്പോള്‍ പുറത്തായത്. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച ചോദ്യത്തിലൂടെ പൊതു കാര്യങ്ങളില്‍ വ്യക്തത വരുത്താതെ എതിരാളികളെ കടന്നാക്രമിക്കുന്ന മോദി ഭക്തരുടെ രീതിയും പുറത്തായിരിക്കുയാണ്.

മോദിക്കെതിരെയുള്ള അഴിമതി ആരോപണ വിഷയത്തിനു ശേഷം നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെ ഗൗരവമായി എടുക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ വോട്ടു ചെയ്ത 6700 പേരില്‍ 70 ശതമാനവും ഇല്ലെന്ന് തറപ്പിച്ചു പറയുകയാണ് ചെയ്തത്. 16 ശതമാനം ആളുകള്‍ നിലപാടുകള്‍ നോക്കി പരിഗണിക്കും എന്നും രേഖപ്പെടുത്തി.

അതിനിടെ, ചേതന്‍ ഭഗത് പോളിന്റെ റിസള്‍ട്ട് ട്വീറ്റായി പോസ്റ്റ് ചെയ്തു. ജനാധിപത്യം എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവരാണ് മോദിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതെന്ന് ചേതന്‍ ഭഗത് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. നേതാക്കളെ ഇത്തരത്തില്‍ കണ്ണടച്ച് പിന്തുണക്കന്നത് അവര്‍ക്കും രാജ്യത്തിനും ജനാധിപത്യത്തിനും ദോശകരമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറിച്ചു.

chandrika: