ചെസ് ലോകകപ്പില്‍ ഇന്ന് കാള്സന്-പ്രഗ്നാനന്ദ രണ്ടാമത്തെ മത്സരം നടക്കും. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.ഇന്ന് നടക്കുന്ന രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ടൈ ബ്രേക്കറിലൂടെ ലോക ജേതാവിനെ നിശ്ചയിക്കും. ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കളുമായാണ് കളിക്കുക.നേരത്തെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്.മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അസര്‍ബൈജാന്റെ നിജാത് ആബാസോവ് ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് 1-0ന്റെ ലീഡ് നേടിയിരുന്നു.
കറുത്ത കരുക്കളുമായി പ്രഗ്നാനന്ദ;ചെസ് ലോകകപ്പില്‍ ഇന്ന് രണ്ടാമങ്കം
Tags: chess worldcup
Related Post