ചേർപ്പിലെ സദാചാര കൊലക്കേസിൽ ഒന്നാം പ്രതി രാഹുലിനെ മുംബൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഗൾഫിൽ നിന്ന് മുംബൈയിലെത്തിയ രാഹുലിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുലിനെ തിങ്കളാഴ്ച തൃശൂരിലെത്തിക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വെച്ച് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിൻറെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. മർദ്ദനത്തിൽ ആന്തരീകാവയവങ്ങൾ തകർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയവെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്.
ചേർപ്പിലെ സദാചാര കൊലക്കേസ്: ഒന്നാം പ്രതി പിടിയിലായി
Related Post