ഇടതു ബന്ധം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിൽ. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി യുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോൺഗ്രസിലേക്കുള്ള പ്രവേശനം.
20 വർഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് ഇപ്പോൾ കോൺഗ്രസിലേക്കുള്ള മടക്കം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെറിയാൻ ഫിലിപ്പിനെ സിപിഎം പരിഗണിച്ചിരുന്നില്ല. രാജ്യസഭ തിരഞ്ഞെടുപ്പിലും തഴഞ്ഞതോടെയാണ് അദ്ദേഹം ഇടതുപക്ഷവുമായി അകലാൻ തുടങ്ങിയത്. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമത്തിലൂടെ സർക്കാരിനെ പരസ്യമായി വിമർശിച്ചും ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.
2000ത്തിലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.കെഡിടിസി ചെയർമാൻ, നവകേരള മിഷൻ കോർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ എൽ.ഡി.എഫ് നൽകി. ഇത്തവണ ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നൽകിയെ ങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യറായിരുന്നില്ല.
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത പ്രമുഖ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുമായി അദ്ദേഹം കഴിഞ്ഞ ദിവസം വേദി പങ്കിടുകയും ചെയ്തിരുന്നു.
- 3 years ago
Test User