X

എ.ഐ കാമറ വിവാദത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല

എഐ ക്യാമറ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനപ്പെട്ട രേഖകള്‍ കെല്‍ട്രോണ്‍ മറച്ചുവെച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുവെച്ചെന്ന് എന്ന് പറയപ്പെടുന്ന രേഖകള്‍ അദ്ദേഹം പുറത്തുവിട്ടു.

ഏതൊരു പദ്ധതിക്ക് ശേഷവും അതിന്റെ രേഖകള്‍ പരസ്യപ്പെടുത്തണം. എന്നാല്‍ ഇതില്‍ ഒളിച്ചുകളി തുടരുകയാണ്. ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസസിന് ആറു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം മാത്രമാണ് ഉള്ളൂ എന്നും പിന്നെയെങ്ങനെ ടെന്‍ഡറില്‍ പങ്കെടുപ്പിച്ചുവെന്നും ചെന്നിത്തല ചോദിക്കുന്നു.

എഐ ക്യാമറ ഇടപാടില്‍ നടന്നത് 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നു പറഞ്ഞു ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ല അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

webdesk11: