വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കെതിരെയും മ്യൂസിയം എസ് ഐക്കെതിരെയും അവകാശ ലംഘനത്തിന് നോട്ടീസ്. രമേശ് ചെന്നിത്തലയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ സാമാജികര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എ മാരുടെ സംഘര്‍ഷത്തില്‍ കൈ ഒടിഞ്ഞുവെന്ന് വാച്ച് ആന്റ് വാര്‍ഡ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ അനുമതി ഇല്ലാതെ മ്യൂസിയം എസ് ഐ കേസെടുത്തിരുന്നു.
വ്യാജ പരാതിയില്‍ കേസെടുത്ത് സാമാജികരെ പൊതുജനമധ്യത്തില്‍ അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല പറയുന്നു.