കണ്ണൂര്‍: പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇരുപക്ഷത്ത് നിന്ന് പോരടിക്കുമ്പോഴും ബി.ജെ.പിയെ സി.പി.എമ്മും തിരിച്ചും സഹായിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ ദുര്‍ബലപെടുത്തി ബി.ജെ.പിയെ ശക്തിപെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. മുക്കത്ത് അക്രമം നടത്തിയത് പൊലീസാണ്. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരെ പൊലീസ് രാജ് നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സമരത്ത അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ നിലപാട് അപമാനകരമാണ്. ഇത്തരം നിലപാട് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. എല്ലാതരം തീവ്രവാദവും എതിര്‍ക്കപ്പെടണം. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഒരുപോലെ അപകടകരമാണ്. സോളാര്‍ കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടാനുള്ള കരുത്ത് യു.ഡി.എഫിനുണ്ടെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പാലൂട്ടുന്നു: ചെന്നിത്തല
Ad

