ആലപ്പുഴ: ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ സത്യഗ്രഹത്തിന് വന്‍ ജനപിന്തുണ. സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളാണ് ഇന്നലെ ഹരിപ്പാട് മാധവജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് എത്തിയത്. ഇന്നലെ രാവിലെ ഏഴിന് സത്യഗ്രഹം ആരംഭിച്ചപ്പോള്‍ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തുളളവരും മത-സാമുദായിക, ജീവകാരുണ്യപ്രവര്‍ത്തകരുമെല്ലാം പല സമയങ്ങളിലായി ഇവിടെയെത്തി പിന്തുണയറിയിച്ചു.
പത്തുദിവസങ്ങള്‍ക്കുളളില്‍ ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ നടന്ന മൂന്ന് ക്വട്ടേഷന്‍ കൊലപാതകങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ജനങ്ങള്‍ ആശ്വസമേകുന്ന ഗാന്ധിയന്‍ സമരമുറയാണ് ഇന്നലെ ഹരിപ്പാട് കാണാനായത്. പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പാളയം ചീഫ് ഇമാം വി പി സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മാര്‍ ഇഗ്നാത്യോസ് തീരുമേനി, എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ് എം എല്‍ എ , അന്‍വര്‍ സാദത്ത് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. എം ലിജു,
മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. എം നസീര്‍, നേതാക്കളായ അഡ്വ. സി ആര്‍ ജയപ്രകാശ്, ശൂരനാട് രാജശേഖരന്‍, ലാലി വിന്‍സന്റ്, ബി ബാബുപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, വി വി പ്രകാശ്, അഡ്വ. ജോണ്‍സണ്‍ എബ്രാഹം, എ എ ഷുക്കൂര്‍, എം കെ അബ്ദുള്‍ ഗഫൂര്‍ ഹാജി, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കെ പി ശ്രീകുമാര്‍, എം മുരളി, ഡി. സുഗതന്‍, പി മോഹന്‍രാജ്, സി ആര്‍ മഹേഷ്, ശിവഗിരി മുന്‍ മഠാധിപതി പ്രകാശാനന്ദസ്വാമികള്‍, ശാന്തിഗിരി ഗുരുരത്‌നജ്ഞാന തപസ്വി തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം എ കെ ആന്റണി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. സത്യഗ്രഹസമരത്തിന്റെ സമാപനം മാര്‍ത്തോമ വലിയമെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടനം ചെയ്തു.