X

സ്വര്‍ണ്ണക്കടത്തു കേസില്‍ ഇടതമുന്നണിക്ക് മുട്ടിടിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ സിബിഐയെ എതിര്‍ക്കുന്നത് ലൈഫ് അഴിമതി മൂടിവെക്കാനാണ്. അഭിഭാഷകന് നല്‍കുന്ന ഫീസുകൊണ്ട് ഫീസുവെച്ച് നല്‍കാന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുള്ളതിനാലാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് കസ്റ്റംസ് വിശദീകരണം.

കൊടുവള്ളി എംഎല്‍എ ആയ കാരാട്ട് റസാഖിന്റെ ബന്ധുവായ കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുള്ള ആളാണ് എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും കസ്റ്റംസ് സംഘം പരിശോധിച്ചു. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത് എന്നതാണ് വിവരം.

കാരാട്ട് റസാഖിന്റെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു സഞ്ചരിച്ചത്. സ്വര്‍ണക്കടത്ത് കേസ് സിപിഎം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ തെളിവാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത സംഭവം.

 

 

chandrika: