X

നോട്ട് പിന്‍വലിക്കല്‍; യുഡിഎഫ്-എല്‍ഡിഎഫ് പ്രക്ഷോഭമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഒന്നിച്ചുനിന്ന് പൊരുതാല്‍ യുഡിഎഫും-എല്‍ഡിഎഫും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സഹകരണമേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ബിജെപിയുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കും. നോട്ട് പ്രതിസന്ധിയില്‍ അടിയന്തിര നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണം. ജനങ്ങള്‍ക്ക് ദുരിതം അറിയിക്കാന്‍ സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തലക്കൊപ്പം മുതിര്‍ന്ന യുഡിഎഫ് നേതാക്കളും ഉണ്ടായിരുന്നു.

സഹകരണമേഖലയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. നോട്ടുകള്‍ മാറിയെടുക്കുന്നതിന് സഹകരണബാങ്കുകളില്‍ അവസരം നിഷേധിച്ചതും പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.

chandrika: