X

‘തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും ബിജെപിക്കെന്താ? ജയിക്കില്ലല്ലോ’; ബിജെപിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തണമെന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളും നീട്ടണമെന്നും അദ്ദേഹം സര്‍വ്വ കക്ഷിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

‘പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോള്‍ത്തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപിക്ക് എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും കുഴപ്പമില്ല. ജയിക്കില്ലല്ലോ. ആളുകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്’, ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എക്കാലവും യുഡിഎഫിനൊപ്പമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

chandrika: