തിരുവനന്തപുരം: എ.കെ.ജിക്കെതിരൊയ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനോട് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനോട് വിയോജിപ്പ് വ്യക്തമാക്കിയ രമേശ് ചെന്നിത്തല കോണ്‍ഗ്രസിന് ബല്‍റാമിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും, അതേസമയം സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്കുനിര്‍ത്തിയ ശേഷം മതി മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസുകാരോടുള്ള സാരോപദേശമെന്നുമാണ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്. ബല്‍റാമിനെ തിരുത്താനുള്ള വിവേകമുള്ളവര്‍ കോണ്‍ഗ്രസിലില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല
വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബല്‍റാമിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിന് നല്‍കിയ മറുപടിയിലാണ് വിവാദ പരാമര്‍ശമുണ്ടായതെന്നാണ് പറഞ്ഞത്. ഇതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. എന്നാല്‍, ഇതിന്റെ പേരില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കണ്ടു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് എന്തുകൊണ്ട് മുഖ്യമന്ത്രി കാണുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഇത്തരക്കാരെ മര്യാദ പഠിപ്പിച്ചിട്ടു മതി കോണ്‍ഗ്രസുകാര്‍ക്കുള്ള സാരോപദേശമെന്നും ചെന്നിത്തല മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.