മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു. 22കാരിയായ പ്രീതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.ട്രെയിനിന്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ മൽപിടിത്തത്തിൽ ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരു ന്നുവെന്ന് പൊലീസ് പറയുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട പ്രീതിയുടെ ഫോൺ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മണിമാരൻ, വിഗ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.