ചെന്നൈയില്‍ സിനിമ കാണാന്‍ എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്ററില്‍ കയറാന്‍ സമ്മതിക്കാത്ത നടപടിയെ അപലപിച്ച് തമിഴ്‍ നടന്‍ വിജയ് സേതുപതി രംഗത്തെത്തി. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം. അദ്ദേഹം പറഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി
ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് ആദിവാസി കുടുംബത്തിനെ തീയറ്ററില്‍ കയറ്റാതിരുന്നത്.ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.