X

കലാക്ഷേത്രയിൽ അദ്ധ്യാപകർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാർത്ഥികൾ

ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നൂറ് വിദ്യാർത്ഥികൾ നാല് അധ്യാപകർക്കെതിരെ പരാതിയുമായി തമിഴ്‌നാട് വനിതാ കമ്മീഷനെ സമീപിച്ചു. അധ്യാപകർ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നും അശ്ലീലമായി സംസാരിച്ചെന്നുമാണ്പരാതി.സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരത്തെ തുടർന്ന് കോളേജ് അടച്ചു.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എ എസ് കുമാരി വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തി. ലൈംഗികാതിക്രമം ഉൾപ്പെടെ നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും നിയമപ്രകാരം നടപടിയുണ്ടാകുമെന്നും എ എസ് കുമാരി പറഞ്ഞു.

webdesk15: