X
    Categories: indiaNews

ചെന്നൈയെ ഐപിഎൽ കിരീടം നേടാൻ സഹായിച്ചത് ബിജെപിക്കാരനായ രവീന്ദ്ര ജഡേജ’: കളിയിലും രാഷ്ട്രീയം കലർത്തി ബിജെപി അധ്യക്ഷൻ

ഗുജറാത്ത് ടൈറ്റൻസിനെ തോല്പിച്ച് ചെന്നൈ ഐപിഎല്ലിൽ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ നേട്ടത്തിന് സഹായിച്ചത് ബിജെപി പ്രവർത്തകനായ രവീന്ദ്ര ജഡേജയാണെന്ന് പ്രസ്താവനയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി ഒരു തമിഴ്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.

”ഗുജറാത്തിൽ നിന്നുള്ള ബിജെപി പ്രവർത്തകനാണ് രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ഭാര്യ ബിജെപി എംഎൽഎയാണ്. ഞാൻ തമിഴനായതിൽ അഭിമാനിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിൽ ഉള്ളതിനേക്കാൾ തമിഴ് താരങ്ങളുള്ളത് ഗുജറാത്ത് ടൈറ്റൻസിലാണ്”- അദ്ദേഹം പറഞ്ഞു. ഗുജറാത്തിനായി 96 റൺസ് നേടിയതും ഒരു തമിഴ് താരമാണ്. നമ്മൾ അതും ആഘോഷിക്കും. സിഎസ്കെയുടെ വിജയം ആഘോഷിക്കുന്നത് ധോണിയുള്ളതിനാലാണ്. ബിജെപി പ്രവർത്തകനാണ് ചെന്നൈക്കായി വിജയ റൺ നേടിയത് എന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അണ്ണാമലൈ പറഞ്ഞു.

webdesk15: