X

ചെന്നൈയിൽ റോഡിലൂടെ കാറുകൾ ഒഴുകിപ്പോകുന്നു; വീഡിയോ പങ്കുവെച്ച് നടൻ റഹ്മാൻ

മിഷോങ് ചുഴലിക്കാറ്റിന്റെ ഭാ​ഗമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ ൻ. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ റോഡിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന കാറുകൾ ഒഴുകിപ്പോകുന്നതാണ് വീഡിയോ പങ്കുവെച്ച് നടൻ റഹ്‌മാൻ .സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച തീരം തൊടാനിരിക്കെ അതിശക്തമായ മഴയാണ് ചെന്നൈയിൽ തുടരുന്നത്. വടപളനി, താംബരം അടക്കം മിക്കയിടങ്ങളിലെ വീടുകളിലും വെള്ളം കയറി. നെടുങ്കൻട്രം നദി കരകവിഞ്ഞു. സബ്‌വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. ചെന്നൈ അടക്കം ആറ് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

webdesk15: