ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ തോല്‍വികള്‍ മാത്രം സമ്പാദ്യമാക്കിയ ടീം. മഹേന്ദ്രസിംഗ് ധോണിക്ക് പകരം സീസണില്‍ പുതിയ നായകനായി രവീന്ദു ജഡേജ വന്നപ്പോള്‍ ആദ്യ നാല് മല്‍സരങ്ങളിലും ടീം തകര്‍ന്നു. ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും. 2010 ലെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായി നാല് മല്‍സരങ്ങളില്‍ തകര്‍ന്നിരുന്നു ചെന്നൈ. പക്ഷേ അത് തുടക്കത്തിലായിരുന്നില്ല. ഇന്നത്തെ വലിയ പ്രശ്‌നം ചെന്നൈ ജയത്തിനൊപ്പം തോറ്റാല്‍ അത് വലിയ നാണക്കേടാവുമെന്നതാണ്. കാരണം ബെംഗളൂരുവിനെ നയിക്കുന്നത് ഇത് വരെ ചെന്നൈ സംഘത്തില്‍ കളിച്ച ഫാഫ് ഡുപ്ലസിയാണ്. ബാറ്റിംഗാണ് ചെന്നൈക്ക് തലവേദന. ആര്‍ക്കും വലിയ സ്‌ക്കോര്‍ നേടാനാവുന്നില്ല. റോബിന്‍ ഉത്തപ്പ, റിഥുരാജ് ഗെയിക്‌വാദ്, മോയിന്‍ അലി, അമ്പാട്ട് റായിഡു എന്നിവരെല്ലാം അതിവേഗം മടങ്ങുന്നു. ബൗളിംഗില്‍ വിശ്വസ്തനായ ഒരാള്‍ പോലുമില്ല. ഇന്നും തോറ്റാല്‍ പ്രശ്‌നം പല വിധമായി മാറും.