മുസ്ലീം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് ചെന്നൈ ഒരുങ്ങി. ഏഴര പതിറ്റാണ്ടിന്റെ സ്മരണ പുതുക്കി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുബോള്‍ മുസ്ലിം ലീഗ് ഉണ്ടാക്കിയ മുന്നേറ്റവും ന്യൂനപക്ഷ ങ്ങളുടെ നേട്ടങ്ങളും ചര്‍ച്ചയാവും. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഉറങ്ങുന്ന പള്ളിയുടെ വിളിപാട് അകലെ കലൈവനാര്‍ ആരാങ്കം ഹാളില്‍ മുസ്ലീം ലീഗിന്റെ പ്രതിനിധികള്‍ ഒത്ത് കൂടുന്നത് ഇസ്മായീല്‍ സാഹിബും ഒപ്പം ഉണ്ടായിരുന്ന കെ എം സീതി സാഹിബിന്റെയും അണയാത്ത സ്വപ്നങ്ങള്‍ ചര്‍ച്ച ചെയ്ത് കൊണ്ടാവും.
പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും പോരായ്മകള്‍ നികത്താനും മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി ഫൈസല്‍ ബാബു, വൈ.പ്രസിഡണ്ട് ഷിബു മീരാന്‍, നിദിന്‍ കിഷോര്‍, ടി . അബ്ദുള്‍ ശുക്കൂര്‍ തുടങ്ങിയ നേതാക്കള്‍ ഹാള്‍ സന്ദര്‍ശിച്ചു. 1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തമിഴ് നാട്ടില്‍ നിന്നും 500 പേരും കേരളത്തില്‍ നിന്നും 750 പേരും 500 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് എത്തുക. ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു.
അതേസമയം 10ന് നടക്കുന്ന മഹാസമ്മേളനത്തിനായി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളില്‍ നിന്നായി അര ലക്ഷത്തോളം പേര്‍ ചെന്നൈ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങി.ട്രെയിനുകളിലും റോഡ് മാര്‍ഗവും ഇരുചക്രവാഹനങ്ങളിലുമായി ഇതിനകം ആയിരങ്ങളാണ് കേരളത്തില്‍ നിന്നും മറ്റും യാത്ര തിരിച്ചിരിക്കുന്നത്.ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനമാര്‍ഗവും പ്രവര്‍ത്തകരും നേതാക്കളും എത്തിക്കൊണ്ടിരിക്കുകയാണ്.