X

ഐപിഎല്ലില്‍ പ്രതിസന്ധി; ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തിന് കോവിഡ്

CREATOR: gd-jpeg v1.0 (using IJG JPEG v62), default quality

ദുബായ്: ഐപിഎല്ലില്‍ ആശങ്ക സൃഷ്ടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്ക് കോവിഡ്. ചെന്നൈ ടീമിലെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 19ന് യുഎഇയിലാണ് മത്സരങ്ങള്‍ തുടങ്ങേണ്ടത്.

ബിസിസിഐയുടെ നിര്‍ദേശം അനുസരിച്ച് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മൂന്നു ടെസ്റ്റുകള്‍ക്ക് വിധേയമാകണം. ഇതില്‍ ആദ്യ ടെസ്റ്റ് യു.എ.ഇയിലെത്തിയ ആദ്യ ദിവസം തന്നെ നടത്തും. രണ്ടാം ടെസ്റ്റ് മൂന്നാം ദിവസവും മൂന്നാം ടെസ്റ്റ് ആറാം ദിവസവുമാണ് നടത്തുക. ഈ മൂന്നു ടെസ്റ്റും നെഗറ്റീവ് ആയാല്‍ മാത്രമേ താരങ്ങളെ ബയോസെക്യുര്‍ ബബിളിനുള്ളില്‍ പ്രവേശിപ്പിക്കൂ. ചെന്നൈയുടെ ഒരു ബൗളര്‍ ആദ്യ രണ്ട് ടെസ്റ്റിലും പോസിറ്റീവായതാണ് റിപ്പോര്‍ട്ടുകള്‍.

പോസിറ്റീവായ താരവും സപ്പോര്‍ട്ട് സ്റ്റാഫും രണ്ടാഴ്ച്ച ഐസോലേഷനില്‍ കഴിയണമെന്ന് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം രണ്ട് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ മാത്രമേ ബയോസെക്യുര്‍ ബബിളുനുള്ളില്‍ ചേരാന്‍ സാധിക്കൂ.ആറു ദിവസത്തെ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് പരിശീലനത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ചെന്നൈ ടീമംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിന്റെ ക്വാറന്റീന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി.

Test User: